Advertisements
|
ജോസ് കുമ്പിളുവേലില്‍ ലോക കേരള സഭ അംഗമായി
സ്വന്തം ലേഖകന്‍
ബര്‍ലിന്‍: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യുറോപ്യന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനായ, പ്രത്യേകിച്ച് ജര്‍മനിയിലെ മലയാളി സമുഹത്തില്‍ നിറസാന്നിദ്ധ്യമായ ജോസ് കുമ്പിളുവേലില്‍ നാലാം ലോക കേരള സഭയില്‍ ജര്‍മനിയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
1992 ല്‍ ജര്‍മനിയിലെത്തിയ ശേഷം നഴ്സിംഗ് പഠിച്ച് ഈ മേഖലയില്‍ ജോലി ചെയ്യുന്നതിനൊപ്പം കഴിഞ്ഞ 24 വര്‍ഷമായി സ്വതന്ത്ര പത്രപ്രവര്‍ത്തനവും നടത്തി. കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളായ മലയാള മനോരമ, ദീപിക, മാതൃഭൂമി, മംഗളം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും ദൂരദര്ശന്, കൈരളി, മാതൃഭൂമി. മീഡിയ വണ്‍, ജീവന് ടിവി ഉള്‍പ്പടെ വിവിധ ചാനലുകളിലും കോണ്‍ട്രിബ്യൂട്ടറുമാണ്.
ജനറല്‍ വാര്‍ത്തകള്‍ക്ക് പുറമെ ഫുട്ബോള്‍ ലോകകപ്പും യൂറോ കപ്പും അടക്കം വിവിധ കായിക മാമാങ്കങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ മാദ്ധ്യമമായ പ്രവാസിഓണ്ലൈനിന്റെ സ്ഥാപകനും മുഖ്യ പത്രാധിപരുമാണ്. 2007 ഡിസംബര്‍ 23 മുതല്‍ പ്രവാസിഓണ്ലൈന് മാധ്യമരംഗത്ത് സജീവമായുണ്ട്. 2020 ഫെബ്രുവരി മുതല്‍ ഇതിന്റെ തുടര്‍ച്ചയായി യൂട്യൂബ് ചാനലും നടത്തിവരുന്നു.
തുടക്കം മുതല്‍ ജര്‍മനിയും കേരളവുമായി ബന്ധപ്പെട്ടതും, യൂറോപ്പിലെയും ആഗോള തലത്തിലുള്ളതുമായ എല്ലാവിധ വാര്‍ത്തകളും, പ്രത്യേകിച്ച് പ്രവാസി സംബന്ധമായ എല്ലാ വാര്‍ത്തകളും നല്കി പ്രവാസിഓണ്ലൈന് കൈകാര്യം ചെയ്യുന്നു. എല്ലാ ഭൂഖണ്ഡത്തിലെയും മലയാളികളുടെ ഉന്നമനം ലക്ഷ്യമാക്കി, സംഘടനാപരമായ വാര്‍ത്തകളടക്കം ഒരേ ചരടില്‍ കോര്‍ത്ത് ലോക മലയാളികളുടെ സാംസ്കാരികവും പൈതൃകവുമായ വളര്‍ച്ചയില്‍ പങ്കുചേരാന്‍ വഴിയൊരുക്കുന്നതാണ് പ്രവാസിഓണ്ലൈന് നിര്‍വഹിക്കുന്ന മാധ്യമ ധര്‍മം.
കേരളത്തില്‍ നിന്നു വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. ജര്‍മനി അടക്കം വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ യുകെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ ഇടങ്ങളില്‍ മികച്ച ജോലിയും ഉന്നത വിദ്യാഭ്യാസവും തേടുന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്കാന് സാധിക്കുന്ന വാര്‍ത്തകള്‍ നിരന്തരം സത്യസന്ധമായും വ്യക്തതയോടെയും പ്രവാസിഓണ്ലൈന് നല്കിവരുന്നു. നേരിട്ടുള്ള വാര്‍ത്തകള്‍ കൂടാതെ, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും സുതാര്യതയോടെ മാറി മാറിവരുന്ന നിയമങ്ങളും പുതിയ ഇമിഗ്രേഷന്‍ ചട്ടങ്ങളും പ്രസിദ്ധീകരിച്ച് കുടിയേറ്റത്തിനു താത്പര്യമുള്ളവരെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഉദാഹരണത്തിന്, 2018 ജൂലൈ 31 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി അന്ന് റാന്നി എംഎല്‍എ ആയിരുന്ന രാജു എബ്രഹാമും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ൈ്രപവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്റെ മുമ്പാകെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍, ജര്‍മനിയിലെ നഴ്സിംഗ്, ഇതര ജോലി സാദ്ധ്യതകള്‍, പഠന സാഹചര്യങ്ങള്‍, ജര്‍മന്‍ ഭാഷാ പഠനത്തിനുള്ള പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, പ്രാഥമിക കാര്യങ്ങള്‍ നോര്‍ക്ക മെയില്‍ വഴി അറിയിക്കുകയും, പിന്നീടുള്ള ഫോളോ അപ്പിലൂടെ സിഇഒ ഹരികൃഷ്ണന് നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത് കോളശേരി എന്നിവരുടെ ശ്രമഫലമായി നോര്‍ക്കയും ജര്‍മന്‍ എംപ്ളോയ്മെന്റ് ഏജന്‍സിയും തമ്മില്‍ ജര്‍മനിയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിനായി 2021 ഡിസംബര്‍ 2ന് ട്രിപ്പിള്‍ വിന് എന്ന പേരില്‍ കരാറിലെത്തുകയും ചെയ്തിരുന്നു. പിന്നീടങ്ങോട്ട് നോര്‍ക്കയുടെ ജര്‍മന്‍ നഴ്സിംഗ് റിക്രൂട്ട്മെന്റ്, നിലവിലുള്ള നഴ്സിംഗ് പഠനം തുടങ്ങിയ കാര്യങ്ങളില്‍ ആവുന്ന വിധത്തില്‍ നോര്‍ക്കയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും ഫോക്കസ് ചെയ്ത് വാര്‍ത്തകള്‍ ബൂസ്ററ് ചെയ്യുന്ന യൂറോപ്പിലെ, പ്രത്യേകിച്ച് ജര്‍മനിയില്‍ നിന്നുള്ള ഏക മാദ്ധ്യമമാണ് പ്രവാസിഓണ്ലൈന്.
ജര്‍മനിയിലേയ്ക്കുള്ള കുടിയേറ്റത്തിന് ഒരു പാലമായി വിദ്യാര്‍ത്ഥികള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായി ഒരു ഗൈഡായി, ഉപദേശകരായി ലാഭേച്ഛയില്ലോതെ പ്രവര്‍ത്തിക്കുന്നു. അതുമാത്രമല്ല ഇവിടെ എത്തുന്ന ഒട്ടുമിക്ക ആളുകള്‍ക്കും ഒരു വഴികാട്ടിയായി നില്ക്കുന്ന ഒരു സാഹചര്യവും ഉണ്ട്. ഇതിനായി ഇത്തരം മേഖലകളിലെ വിദഗ്ധരുമായി നിരവധി അഭിമുഖങ്ങളും ഞങ്ങള്‍ നിരന്തരമായി ഓണ്‍ലൈന്‍വഴിയും യുട്യൂബ് മുഖേനയും പ്രസിദ്ധീകരിക്കുന്നുണ്ട്.
ഇതുകൂടാതെ ജര്‍മനിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്നവരെ വഞ്ചിക്കുന്ന ഏജന്‍സികളെയും വ്യക്തികളെയും കുറിച്ച് നിരന്തരമായി ഓണ്‍ലൈന്‍ മുഖേനയും യുട്യൂബ് വഴിയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജര്‍മനിയില്‍ എത്തിയ കാലം മുതല്‍ ജര്‍മന്‍ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക സാമുദായിക, സംഘടനാ തലങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ജോസ്. 40 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ കള്‍ച്ചറല്‍ സെക്രട്ടറിയായി 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. ജര്‍മനിയില്‍ കേരള കലകളെ പ്രോത്സാഹിപ്പിക്കാന്‍ 2004 ല്‍ കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ളബ് കൊളോണ്‍ (കെ.പി.എ.സി. കൊളോണ്‍) എന്ന പേരില്‍ ഒരു രജിസ്റേറര്‍ഡ് ചാരിറ്റി സംഘടന രൂപീകരിച്ച് അതിന്റെ സ്ഥാപക പ്രസിഡന്റായി തുടരുന്നു.
പ്രശസ്ത ഗായകരായ എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്, അഫ്സല്, നാദിര്‍ഷാ, മണ്മറഞ്ഞുപോയ കലാഭവന്‍ മണി എന്നിവരെ ജര്‍മനിയിലെത്തിച്ച് സ്റേറജ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും, മലയാള സംഗീതത്തെ ജര്‍മനിയിലെ പ്രവാസികള്‍ക്ക് ആസ്വദിക്കാനും, ജര്‍മന്‍കാര്‍ക്കു കൂടി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ്ബിന്റെ ജോയിന്റ് സെക്രട്ടിയാണ്. ജര്‍മനിയിലെ രജിസ്റേറര്‍ഡ് സംഘടനയായ കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിലെ 2007ലെ യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങള്‍ക്ക് പുറമെ കവിതകളും, നിരവധി ഭക്തിഗാനങ്ങള്‍ രചിച്ച് കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കിയിട്ടുണ്ട്. പലതും യു ട്യൂബില്‍ ഹിറ്റാണ്.
ജര്‍മനിയിലേക്കുള്ള കുടിയേറ്റം, ഇമിഗ്രേഷന്‍ പഠനസാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെ നിരവധി സെമിനാറുകളും ഒപ്പം മോഡറേറ്ററായും പ്രവര്‍ത്തിച്ചുവരുന്നു.
2000 മുതല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്സില് അംഗമായും, പീന്നീട് ചെയര്മാന്, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റുമാണ്. നാട്ടില്‍ നിന്നു പ്രമുഖരായ ഏതുവ്യക്തി ജര്‍മനിയില്‍ എത്തിയാലും നേരില്‍ കാണുകയും ആതിഥ്യമൊരുക്കുകയും ചെയ്യാറുണ്ട്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യ ഷീന നഴ്സായി ജോലി ചെയ്യുന്നു. മക്കളായ ജെന്‍സ് മെക്കാനിക്കല്‍ എന്ജനീയര്, ജോയല്‍ ടീച്ചറാകാന്‍ ആഹന്‍ യൂണിവേഴ്സിറ്റില്‍ പഠിക്കുന്നു. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം. കൊളോണിലാണ് താമസിക്കുന്നത്. കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ റിട്ട അദ്ധ്യാപകന് പരേതനായ കുമ്പിളുവേലില്‍ കെ. ഓ. ജോസഫിന്റെയും പരേതയായ തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗം ഏലിയാമ്മയുടെയും മകനാണ് ജോസ് കുമ്പിളുവേലില്‍. |
|
- dated 14 Jun 2024
|
|
Comments:
Keywords: Germany - Otta Nottathil - jose_kumpiluvelil_loka_kerala_sabha Germany - Otta Nottathil - jose_kumpiluvelil_loka_kerala_sabha,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|